സപ്ലൈകോ വിഷു – ഈസ്റ്റർ – റംസാൻ ഫെയറുകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രിൽ 11 മുതൽ

Advertisement

തിരുവനന്തപുരം: സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രിൽ 11 മുതൽ മെയ് മൂന്ന് വരെ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ വിലക്കയറ്റം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും, സപ്ലൈകോ വില്പനശാലകളിലൂടെ ശബരി ഉത്പന്നങ്ങളും സബ്സിഡി, നോൺ സബ്സിഡി സാധനങ്ങളും വിതരണം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നഗരങ്ങളിൽ വിഷു,ഈസ്റ്റർ,റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വില്പനശാലകളും പ്രവർത്തിക്കും. സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണം കർഷകരിൽ നിന്നും ഒരേക്കറിൽനിന്നും സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയർത്തി സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ് നാട്ടിൽ നിന്നും സംഭരിക്കുന്ന നെല്ല്കൂട്ടികലർത്താനുള്ള പരിശ്രമംസംസ്ഥാനത്തെ ചില ജില്ലകളിൽ നടക്കുന്നത്ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ വിജിലൻസ് പരിശോധനയ്ക്കും മന്ത്രി നിർദ്ദേശം നൽകി.

Advertisement