കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ 05/04/22

Advertisement

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 മാര്‍ച്ച് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്. സി ഡിഗ്രി പരീക്ഷയുടെ ( 2020 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി ) പ്രാക്ടിക്കല്‍ പരീക്ഷ (ഘകടആ 47 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രാക്ടിക്കല്‍ ) കാര്യവട്ട്ം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷ ഫീസ്
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ ആരംഭിക്കു രണ്ടാം സെമസ്റ്റര്‍ എം.സി.എ (റഗുലര്‍) (2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴയില്ലാതെ ഏപ്രില്‍ 12 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 18 വരെയും 400 പിഴയോടുകൂടി ഏപ്രില്‍ 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍

പരീക്ഷാ ഫലം
കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ബി.എസ്.സി ആന്വവല്‍ സ്‌കീം (പാര്‍ട്ട് I & II ഏപ്രില്‍ 2021 സെഷന്‍ )സപ്ലിമെന്ററി പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 22 വരെ അപേക്ഷിക്കാവുന്നതാണ്.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2019 സ്‌കീം)ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍

Advertisement