എംബിബിഎസ് യോഗ്യതയില്ലാത്തവര്‍ക്കുള്ള ബ്രിഡ്ജ് കോഴ്‌സിനെതിരെ ഐഎംഎ‍

Advertisement

കൊല്ലം: എംബിബിഎസ് യോഗ്യതയില്ലാത്തവര്‍ക്കും ആധുനിക വൈദ്യശാസ്ത്രമേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി അനുവാദം നല്‍കുന്ന സമ്പ്രദായം കേരള സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ഐഎംഎ .

കേരളത്തില്‍ എംബിബിഎസ് യോഗ്യതയുള്ളവര്‍ ആവശ്യത്തിലധികം നിലവിലുണ്ട്.

ഈ സാഹചര്യത്തില്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ പോലെയുള്ള കുറുക്കുവഴികളുടെ ആവശ്യം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കില്ല. ആശുപത്രികളുടെയും മറ്റ് ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്തുന്നതിനും വ്യാജചികിത്സകരെ ഒഴിവാക്കാനും ലക്ഷ്യം വച്ചുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെ ഐഎംഎ സ്വാഗതം ചെയ്യുന്നു. അതില്‍ ഇടത്തരം ആശുപത്രികളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വിവിധ ചികിത്സാ സമ്പ്രദായങ്ങളെ കൂട്ടിചേര്‍ത്തുള്ള ചികിത്സാരീതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഐഎംഎ പറഞ്ഞു. ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ശക്തമായ നിലപാട് എടുക്കണമെന്നും ഐഎംഎ ഭാരവാഹികളായ ഡോ. സാമുവല്‍ കോശിയും സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവനും ആവശ്യപ്പെട്ടു.

Advertisement