നിർദ്ധന യുവതി ചികിത്സാ സഹായം തേടുന്നു

Advertisement

പടിഞ്ഞാറെ കല്ലട: നിർദ്ധന യുവതി ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിക്കുന്നു. പ്രഷർ വ്യതിയാനം സംഭവിച്ച് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് ഇരുട്ടിന്റെ തടവറയിൽ ജീവിതം തള്ളിനീക്കുകയാണ് പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ രേഷ്മാ ഭവനിൽ ശ്രീ.രാധാകൃഷ്ണ പിള്ളയുടെ ഭാര്യ ശ്രീമതി. ബിന്ദുലേഖ എന്ന യുവതി…
നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ശ്രീമതി. ബിന്ദുലേഖയ്ക്ക് കാഴ്ച തിരികെ കിട്ടാൻ കരുണ വറ്റാത്ത നമ്മുടെ അകമഴിഞ്ഞ സഹായം അനിവാര്യമാണ്…ആട്ടോറിക്ഷാ തൊഴിലാളിയായ ശ്രീ.രാധാകൃഷ്ണ പിള്ളയും രണ്ട് പെൺ മക്കളും അടങ്ങുന്ന ബിന്ദു ലേഖയുടെ കുടുംബത്തെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേയ്ക്ക് കൈപിടിച്ചെത്തിക്കാൻ എല്ലാ പ്രിയപ്പെട്ടവരുടെയും സഹായം കുടുംബം അഭ്യത്ഥിക്കുകയാണ്…
ബിന്ദുലേഖയുടെ ചികിത്സയ്ക്ക് സഹായമേകാൻ താൽപര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കുക.
A/c.No. 32993591131
IFSC.SBIN0070450
Name. BindhuLekha
Branch. Sasthamkotta