തിരുവനന്തപുരം: തിരുവിതാംകൂർ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കോടിയേറി.
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ 76ാമത്തേതും 13 മലനാട് കോവിലുകളിൽ രണ്ടാമത് കോവിലായും ഇവിടം കരുതപ്പെടുന്നു.
ഈ കോവിലിലെ പ്രതിഷ്ഠക്ക് 22 അടി നീളമുണ്ട്. 16008 സാലഗ്രാമം കൊണ്ട് കടുശർക്കരെ യോഗത്തിലാണ് പ്രതിഷ്ഠ. 10 ദിവസം നീളുന്ന പൈങ്കുനി ഉത്സവം 15ന് ആറാട്ടോടുകൂടി കൊടിയിറങ്ങും.