കൊല്ലം പൂരത്തിനൊരുങ്ങി നാട്; മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

Advertisement

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കൊല്ലം പൂരം 16ന് . മന്ത്രി കെ.എൻ. ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും.

16ന് രാവിലെ ഒമ്പതു മുതൽ 11 ക്ഷേത്രങ്ങൾ പങ്കെടുക്കുന്ന ചെറുപൂരം എഴുന്നള്ളത്ത് നടക്കും .
വ്യാഴാഴ്ച ആരംഭിക്കുന്ന ഉത്സവാഘോഷങ്ങൾക്ക് കൊല്ലം പൂരത്തോടെ സമാപമാവും.

11 മുതൽ ആനനീരാട്ട്, 12ന് ആനയൂട്ട് എന്നിവ നടക്കും. രണ്ടിന് കുടമാറ്റത്തിൻറെ പ്രധാന പങ്കാളികളായ താമരക്കുളം ശ്രീമഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിലേക്കെത്തും. മൂന്നിന് ആൽത്തറമേളം ഉണ്ടാവും. നാലിനാണ് കൊടിയിറക്കം, 4.15ന് തിരുമുമ്പിൽ കുടമാറ്റം, 4.30 ന് ആറാട്ടെഴുന്നള്ളത്ത്, 5.00ന് ആശ്രാമം മൈതാനിയിൽ താമരക്കുളം ശ്രീമഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം അണിനിരന്ന് നടത്തുന്ന വർണാഭമായ കുടമാറ്റം എന്നിവയാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന പരിപാടികൾ.