ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

Advertisement

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം.

ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചികിത്സയോടും മരുന്നുകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നുണ്ട്. മാർച്ച്‌ 30നാണ് നെഞ്ചുവേദനയേ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച്‌ 31ന് ഇദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കി.