എന്‍സിഡിസിയുടെ മോണ്ടിസ്സറി കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു

Advertisement

കോഴിക്കോട്: എന്‍സിഡിസിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയില്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്താം.

ഏണ്‍ ആന്‍ഡ് ലേണ്‍ ഫോര്‍ ദി ഡിസര്‍വിങ് എന്ന പദ്ധതിയുടെ പുതിയ ബാച്ചിലേക്കാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തല്‍പരരായ വനിതകളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സുകള്‍ നല്‍കുന്നത്. അദ്ധ്യാപനത്തില്‍ അഭിരുചി ഉള്ളവര്‍ക്ക് 50% ഫീസിളവോട് കൂടെ പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് ‌യോഗ്യത ഉള്ളവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം.

അദ്ധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവര്‍ക്കുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളുമാണ് പ്രധാനമായും നല്‍കുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. ഏപ്രിൽ 20ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഈ അവസരം ലഭിക്കുക കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846808283 വെബ്സൈറ്റ് : https://ncdconline.org/