കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; സാമൂഹിക അകലം ഒ‍ഴിവാക്കി ; മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച്‌ ഉത്തരവിറങ്ങി.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും സാമൂഹിക അകലം ഒഴിവാക്കിയെന്നും ദുരന്ത നിവാരണവകുപ്പ് അറിയിച്ചു.

അതേസമയം 291 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂർ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂർ 9, വയനാട് 5, കാസർഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ മുൻ ദിവസത്തിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച്‌ അപ്പീൽ നൽകിയ 34 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.

Advertisement