കേരളസർവകലാശാല വാർത്തകൾ 8/4/22

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല നവംബറില്‍ നടത്തിയ ഏപ്രില്‍ 2021 സെഷന്‍ ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ് സ്റ്റഡി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിച്ച റെഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ ഇംപ്രൂവ്‌മെന്റും ഒന്നാം വര്‍ഷ റീ അപ്പിയറന്‍സ് പരീക്ഷയ്ക്കുമായി ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എ
സ്. ബി.എസ്‌സി. ഫിസിക്‌സ് വിത്ത് മാത്തമാറ്റിക്‌സ് ആന്റ് മെഷീന്‍ ലേണിംഗ് (231) (2020 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ. (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി ഏപ്രില്‍ 13 ന് കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 9:15 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയ് 9 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.