കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച കേസിൽ കൊച്ചി കോർപറേഷൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ടിബിൻ ദേവസി പിടിയിൽ. വാത്തുരുത്തി വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് ടിബിൻ ദേവസി. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്
കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്. ഇന്നലെയാണ് സംഭവം. രണ്ട് ലക്ഷം രൂപ പ്രതികൾ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തിരുന്നു.