വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാൻ സാധിച്ചില്ല സാങ്കേതിക കാരണങ്ങൾ എന്ന് എൻസിസി

Advertisement

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിലാണ് വിമാനം ഇറക്കാൻ സാധിക്കാതിരുന്നത്. സാങ്കേതിക കാരണങ്ങൾ മൂലമാണ് വിമാനം ഇറക്കാൻ സാധിക്കാതിരുന്നത് എന്നാണ് ഔദ്യോ​ഗിക വിശദീകരണം.
നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വണ്ടിപെരിയാർ സത്രം എയർസ്ട്രിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞമാസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തിവന്നിരുന്നത് ഇതിന്റെ ഭാഗമായി ട്രയൽ റൺ നടത്തി വിമാനം ഇറക്കുകയും പിന്നീട് മുഖ്യമന്ത്രിതന്നെ വിമാനത്തിൽ സത്രത്തിലെത്തി ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ എൻ സി സി യുടെ നേതൃത്വത്തിൽ ചെറുവിമാനമായ വൈറസ് എന്ന വിമാനമാണ് സത്രത്ത് ആദ്യമായി ഇറക്കാൻ തീരുമാനിച്ചത്.
ഇതിൻപ്രകാരം ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും10.30 തോടെ വിമാനം എത്തിയെങ്കിലും റൺവേയിൽ ഇറങ്ങിയില്ല പൈലറ്റുമാർ എട്ട് തവണയാണ് വിമാനം റൺവേയിൽ ഇറക്കാൻ വേണ്ടി ശ്രമിച്ചത്.
ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇവർ തിരികെ പോവുകയായിരുന്നു.

സാങ്കേതിക കാരണമായി എൻസിസി പറയുന്നത് റൺവേയുടെ ഇരുവശത്തുമുള്ള മൺതിട്ടകൾ തന്നെയാണ്, നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സമയം മുതൽ മണ്ണ് തിട്ടക്കൽ പ്രശ്നമായി വന്നിരുന്നു.
വനംവകുപ്പിന്റെ തടസ്സങ്ങളാണ് ഈ തിട്ടകൾ മാറ്റാൻ കഴിയാതെ വന്നത്.
എന്നാൽ തടസ്സങ്ങൾ നീക്കി അടുത്ത 15 ദിവസത്തിനുള്ളിൽ ട്രയൽ റൺ പൂർത്തീകരിക്കും എന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു…
പദ്ധതി പൂർത്തിയായാൽ ഇടുക്കി ജില്ലയിലെ 200 കുട്ടികൾക്ക് ഇന്ത്യയിലെ എണ്ണൂറോളം കുട്ടികൾക്ക് വിമാനം പറക്കൽ പരിശീലനം നൽകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്..

എന്നാൽ ഇടുക്കിയുടെ ചരിത്ര നിമിഷം വഴി മാറിയതിൽ കടുത്ത പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ വനംവകുപ്പിന് ഉള്ളത്.
ഇതിനായി രാവിലെ മുതൽ തന്നെ സത്രം എയർ സ്ട്രിപ്പിൽ ഫയർഫോഴ്സ് ആരോഗ്യവകുപ്പ് പോലീസ് സേന അംഗങ്ങൾ കൂടാതെ എൻസിസി സി കേഡറ്റുകൾ എയർഫോഴ്സ് ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്ത്‌ അധികൃതർ എന്നിവർ സജ്ജമായിരുന്നു എന്തായാലും പദ്ധതി പൂർത്തീകരണത്തിന്റെ കാത്തിരിപ്പിലാണ് പീരുമേടും ഇടുക്കിയും………………..

Advertisement