കോഴിക്കോട്: ചൂടു കാലാവസ്ഥയിൽ കുട്ടികൾക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ.
കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ വിഷു – റംസാൻ – ഈസ്റ്റർ ഖാദി മേളയുടെ ഉദ്ഘാടനവും കുഞ്ഞുടുപ്പിന്റെ ലോഞ്ചിങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലാഭേച്ഛയില്ലാതെ പൂർണമായും മനുഷ്യകരങ്ങളാൽ നെയ്‌തെടുക്കുന്ന ഖാദി വസ്ത്രങ്ങൾ ഗുണമേന്മയിലും മുന്നിട്ടു നിൽക്കുന്നു. വിദേശ നിർമിത വസ്ത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പരുത്തിനൂലിഴകളിൽ പ്രകൃതിജന്യ വർണങ്ങൾ പകർന്നു നെയ്‌തെടുക്കുന്ന കുഞ്ഞുടുപ്പുകൾ ഏറെ സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. പുതുതായി വിപണിയിൽ ഇറക്കിയ കുഞ്ഞുടുപ്പിന്റെ ആദ്യ വിൽപനയും മന്ത്രി നിർവ്വഹിച്ചു.