വയനാട്: സുൽത്താൻബത്തേരി ചീരാലിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. വെണ്ടോൽ കോളനിയിലെ ആദിവാസി യുവതി സീതയുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചത്. സീത മരിച്ചത് ഭർത്താവ് കുട്ടപ്പൻ്റെ മർദനമേറ്റാണെന്നും വ്യക്തമായിട്ടുണ്ട്.
കുട്ടപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. സീതയുടെ നെഞ്ചിനേറ്റ ശക്തിയേറിയ പ്രഹരമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സീത മരിച്ചദിവസം ഇരുവരും തമ്മിൽ ബഹളമുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു
നെന്മേനി പഞ്ചായത്തിലെ വെണ്ടോൽ കോളനിയിലെ സീതയെ വ്യാഴാഴ്ച രാത്രിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.