സംസ്ഥാനത്ത് 347 പേർക്ക് കോവിഡ്, മരണങ്ങളില്ല

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് 347 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂർ 18, ഇടുക്കി 14, കണ്ണൂർ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസർഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച്‌ അപ്പീൽ നൽകിയ 19 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,360 ആയി.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 383 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 89, കൊല്ലം 19, പത്തനംതിട്ട 18, ആലപ്പുഴ 21, കോട്ടയം 35, ഇടുക്കി 16, എറണാകുളം 119, തൃശൂർ 21, പാലക്കാട് 2, മലപ്പുറം 10, കോഴിക്കോട് 20, വയനാട് 6, കണ്ണൂർ 7, കാസർഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2293 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

Advertisement