2022 ലെ വിഷുപ്പിറവി നിങ്ങള്‍ക്കെങ്ങനെ …

Advertisement

ഏവര്‍ക്കും വിഷു ആശംസകള്‍

രാശി ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും ദോഷ സമയം അറിയുന്നതിനും സഹായിക്കുന്നു. ഈ വിഷുഫലം നിങ്ങൾ അനുകൂലമാണോ എന്നു നോക്കാം

മേടം രാശി:-( അശ്വതി, ഭരണി, കാർത്തിക 1/4)

സമ്പത്ത് വർദ്ധിക്കുന്ന  കാലമാണിത്. ഏറെ ഭാഗ്യാനുഭവങ്ങൾ ലഭിക്കുന്ന വർഷവുമാണ്.പല വഴിയിലൂടെ ധാരാളം പണം കൈവശം വന്നുചേരും.  ശരിയായ തീരുമാനങ്ങളെടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നല്ല ഫലം തരും .പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കുടുംബ ജീവിതം സന്തോഷകരമാകും.പുതിയ വാഹനം വാങ്ങും.തീർത്ഥയാത്രയിൽ പങ്കെടുക്കും.ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങൾ സംസാരിച്ച് തീർക്കണം.അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. പൊതുവേ സമാധാനം ഉള്ള വർഷമാണിത്. സൽപ്രവൃത്തികളിലൂടെ ശ്രദ്ധ നേടും.

ഇടവം രാശി :-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഈശ്വരാനുകൂല്യമുള്ള വർഷമാണ്.ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. ശമ്പള വർദ്ധനവ് ഉണ്ടാകും. ഔദ്യോഗികരംഗത്ത് ചില ബുദ്ധിമുട്ടുകളും ഉണ്ടാകാമെങ്കിലും ജോലിയിൽ അസൂയാവഹമായ പുരോഗതി നേടും.വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.കുടുംബ ജീവിതം സന്തോഷകരമായി മാറും.ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകാം.നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് കഴിയും.

ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും.കുടുംബജീവിതം സന്തോഷകരമായിരിക്കും.സന്താന ഭാഗ്യത്തിന് സാധ്യത ഉണ്ട്.  വിവാഹാദികാര്യങ്ങളിൽ തീരുമാനമാകും. ജീവിതത്തിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാകും. പ്രണയം പൂവണിയും.


മിഥുനം രാശി:- (മകയിരം 1/2, തിരുവാതിര, പുണർതം 3/4 )

ജീവിതം കുറെക്കൂടി സന്തോഷം നിറഞ്ഞതായിരിക്കും. ഗുണദോഷസമ്മിശ്രഫലങ്ങൾ കാണുന്നു.കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും.പുതിയ വാഹനം വാങ്ങാൻ കഴിയും.  പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്.സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനും അദ്ധ്വാനഭാരം വർധിക്കാനും അലച്ചിലിനും സാധ്യതയുണ്ട്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.


ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. എതിരാളികളുമായി രമ്യതയിൽ എത്തും. അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക, സ്വന്തമായി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.മധ്യസ്ഥത, ജാമ്യം ഇവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.


കർക്കിടകം രാശി:- (പുണർതം 1/4, പൂയം, ആയില്യം )

ദൈവാധീനം ഉളള വർഷമാണിത്.ദീർഘകാലമായി അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ആരോഗ്യം തൃപ്തികരമായിരിക്കും .മറ്റുള്ളവ
രുടെ തെറ്റിദ്ധാരണകൾ മാറും. അപവാദം മാറികിട്ടും.അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ചേരാൻ ഇടയാകും.കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന യോഗം തെളിയും.

സർക്കാർ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.
മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ സാധിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ സാധിക്കും. പുതിയ ജോലി ലഭിയ്ക്കുന്നതിന് സാധ്യത കാണുന്നു.വിവാഹകാര്യത്തിൽ ഉടന്‍ തീരുമാനമുണ്ടാകും വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി, ആഗ്രഹിക്കുന്ന ഉപരിപഠന സാധ്യത ഇവ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും. ജീവിതത്തിൽ അപൂര്‍വ്വമായ മാറ്റത്തിന്റെ ഘട്ടമാണ് വരുന്നത്.


ചിങ്ങം രാശി:-( മകം, പൂരം, ഉത്രം 1/4)

പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന വർഷമാണിത്.വർഷത്തിന്റെ ആരംഭത്തിൽ
ആയിരിക്കും കൂടുതൽ മോശം.
സാമ്പത്തിക ഞെരുക്കം ഉണ്ടാകും.വിവാഹം നടക്കാൻ സാധ്യതയുള്ള വർഷമാണ്. പുതിയ വീട്ടിലേക്ക് താമസം മാറും . വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത തെളിയും അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. യാത്രാക്ലേശം, അലച്ചിൽ ഇവയ്ക്ക് സാധ്യത കാണുന്നു.ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്ത് വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്.  സുഹൃത്ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാം. അപവാദം കേൾക്കാനും ഇടയുണ്ട്.ആരോഗ്യകാര്യങ്ങള്‍ പൊതുവെ ശ്രദ്ധിക്കുക. ദൈവാധീനം കുറഞ്ഞ വർഷം ആണ്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.


കന്നി രാശി:- ( ഉത്രം3/4, അത്തം, ചിത്തിര 1/2)

ഗുണകരമായ വർഷമാണിത്. സാമ്പത്തിക പുരോഗതി കൈവരിക്കും.പല മാർഗങ്ങളിലൂടെ പണം വന്നുചേരും. പുതിയ ജോലിയിൽ പ്രവേശിക്കും .ആഗ്രഹിച്ച അംഗീകാരവും പദവിയും ലഭിക്കും.പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ഭാര്യാഗൃഹത്തിൽ നിന്നും ധനസഹായം ലഭിക്കും.അവിവാഹിതരുടെ വിവാഹം നടക്കും.ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയത്തിൽ എത്തും. പങ്കുകച്ചവടം ലാഭകരമാകും. ബന്ധുക്കളുടെ സഹായം ഗുണകരമാകും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.എതിരാളികളെ വശത്താക്കാൻ സാധിക്കും.ഈശ്വരാനുകൂല്യമുള്ള വർഷമാണ് ഇത്


തുലാം രാശി 🙁 ചിത്തിര1/2,ചോതി, വിശാഖം 3/4)

കഴിഞ്ഞ വർഷത്തെക്കാൾ മികച്ച ഒരു കാലമാണ് ഇത് .പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്.കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. അന്യനാട്ടിൽ കഴിഞ്ഞിരുന്നവർക്ക് ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.ദീർഘകാലപ്രതീക്ഷകൾ സഫലമാകും.  മകന് ജോലി ലഭിക്കും. ദൈവാധീനം കുറഞ്ഞ സമയമാണ്.പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

ഫലങ്ങൾ അനുകൂലമാകും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് നടത്തുവാന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാവാനിടയുണ്ട്. പലകാര്യങ്ങളും നടക്കാനായി ഒന്നിലധികം പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വീട് മോടി പിടിപ്പിക്കാനും ഇടയുണ്ട്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ഏത് കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത.


വൃശ്ചികം രാശി:-( വിശാഖം1/4, അനിഴം, തൃക്കേട്ട )

കഴിഞ്ഞ വർഷാരംഭത്തെക്കാൾ ഗുണകരമാകും ഇത് .വീട്ടിൽ ഐശ്വര്യം സന്തോഷവും  നിലനിൽക്കും.പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .വരുമാനം വർദ്ധിക്കും.പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. നൂതന വസ്തുവാഹനാദികള്‍ വാങ്ങും.വാഹനത്തിനായി അധികം പണം ചെലവഴിക്കേണ്ടി വരാം.

കച്ചവടക്കാര്‍ക്ക് തങ്ങളുടെ ബിസിനസ്സ് വിപുലീകരിയ്ക്കുന്നതിന് സാധിക്കും. വീട് മോടി പിടിക്കും. സ്ഥാനക്കയറ്റം ലഭിക്കും.
ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.നിക്ഷേപങ്ങൾ നടത്തുന്നതിൽ തിരക്ക് കൂട്ടരുത്. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികൾ സാമ്പത്തികമായി കുഴപ്പത്തിലാക്കും, കള്ളന്മാരെയും ശതുക്കളെയും കരുതിയിരിക്കുക.

ധനു രാശി: (മൂലം,പൂരാടം, ഉത്രാടം 1/4)

പുതുവർഷം സാമ്പത്തികമായി ഗുണകരമാണ് . ആരോഗ്യം തൃപ്തികരമാണ്. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും.കുടുംബത്തിൽ സമാധാനം നിലനിൽക്കും. സന്താനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമിക്കണം.ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.

കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. ഉദ്യോഗാർഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അധികാരലബ്ധി ഉണ്ടാകും. ചുറ്റുമുള്ളവരുടെ സ്വാധീനങ്ങൾക്ക് അമിതമായി വഴങ്ങരുത്. ഗൃഹസംബന്ധമായ ചുമതലകൾ സമയ ബന്ധിതമായി പൂർത്തിയാക്കുക.ദാമ്പത്യത്തിൽ കലഹം, തെറ്റിദ്ധാരണ ഇവ ഉണ്ടാകാതെ നോക്കണം. ആലോചിക്കാതെ ഒരു കാര്യത്തിലും അഭിപ്രായം പറയരുത്.

മകരം രാശി:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമാണ് സമയം. പുതിയ ജോലി ലഭിക്കുന്നതിന് കാലതാമസമുണ്ടാകും.
ഈ വർഷത്തിൽ മുടങ്ങി പോയ ചില കാര്യ ങ്ങൾ പുനരാരംഭിക്കും.കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവാൻ ശ്രമിക്കണം.ദൈവാധീനം കുറഞ്ഞ സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസരാവും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക .ആരോഗ്യം മെച്ചപ്പെടും.

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. പല കാര്യങ്ങളും മന്ദഗതിയിലാകും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ വർഷമല്ല ഇത്. പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ നേരിടുക.ഇല്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉദ്യോഗസ്ഥര്‍, തങ്ങളുടെ കര്‍മ്മരംഗത്ത് ആലോചനക്കുറവും അശ്രദ്ധയും ഉണ്ടാകാതെ സൂക്ഷിക്കുക.


കുംഭം രാശി:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

പൊതുവെ ഗുണാത്മകമായ സമയമാണ്.ദൈവാധീനം ഉള്ള വർഷമാണിത്. സാമ്പത്തിക പുരോഗതി കൈവരിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. പുതിയസംരംഭങ്ങൾ വിജയിക്കും.അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗം ഉണ്ട്. നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു കിട്ടും. പുതിയ വാഹനം വാങ്ങും.

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്. ദീർഘകാലമായി ശത്രുതയിലായിരുന്നവരുമായി രമ്യതയിൽ എത്തും.വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതും സാധിക്കുന്നതാണ്. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു.ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അധികവും നടക്കും.ആരോഗ്യത്തിൽ അൽപം ശ്രദ്ധിക്കുക .

മീനം രാശി:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)
ഗുണദോഷ സമ്മിശ്ര സമയമാണ് .പലതരം പ്രതിബന്ധങ്ങൾ നേരിടുമെങ്കിലും ഈശ്വരാധീനത്താൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവില്ല. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ട് പോവുക.അവിവാഹിതരുടെ വിവാഹം നടക്കാൻ അനുകൂലമായ വർഷമാണിത്.പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. എങ്കിലും ശ്രദ്ധ വേണം.മുടങ്ങി കിടന്ന ചില കാര്യങ്ങൾ പുനരാരംഭിക്കും.വീട് മോടി പിടിപ്പിക്കും.വീട് മാറി താമസിക്കുവാനും സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് യോഗം തെളിയും.പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും.

പല കാര്യങ്ങളും മന്ദഗതിയിൽ ആകാനും ഇടയുണ്ട്.  തീർഥയാത്രക്ക് അവസരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .മേലധികാരികളുമായി വാക്കു തർക്കത്തിന് പോവരുത് .വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക.ക്ഷമയോടെ പ്രവർത്തിച്ചാൽ സന്തോഷകരമായ ജീവിതം നയിക്കാനാകും. അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്നുപെടരുത്.മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തുക.അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക

Advertisement