പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിൾ
കേരളസര്‍വകലാശാല 2022 ഏപ്രില്‍ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 സ്‌കീം – 2020 അഡ്മിഷൻ ) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് കോളേജുകള്‍ക്ക് മധ്യവേനല്‍ അവധി സംബന്ധിച്ച നിര്‍ദ്ദേശം
കേരളസര്‍വകലാശാലയുടെ കീഴിലുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും 2021 – 22 അദ്ധ്യയന വര്‍ഷത്തെ മധ്യവേനല്‍ അവധി 2022 ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ എല്ലാ അദ്ധ്യാപകരും നിലവിലുളള യു.ജി./പി.ജി. സെമസ്റ്ററുകളുടെ ബാക്കി വരുന്ന ക്ലാസുകള്‍ സൗകര്യപ്രദമായ രീതിയില്‍ (ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍) നടത്തേണ്ടതാണ്. മധ്യവേനല്‍ അവധിക്കാലത്ത് പരീക്ഷ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെടുന്ന അദ്ധ്യാപകര്‍ ആയത് വീഴ്ച കൂടാതെ നിര്‍വ്വഹിക്കേണ്ടതാണ്.