നോമ്പുതുറയ്ക്ക് ക്രീമി ഡ്രൈ ഫ്രൂട്സ് നട്സ് ഷെയ്ക്ക് ; എളുപ്പം തയ്യാറാക്കാം

Advertisement

ഒരു ഹെൽത്തി ഷെയ്ക്ക് കുടിച്ചു കൊണ്ട് നോമ്പുതുറക്കാം. മധുരമൂറുന്ന ക്രീമിയായ ഒരു ഷെയ്ക്കാണിത്

ചേരുവകൾ
അണ്ടിപ്പരിപ്പ് – 15 എണ്ണം
ബദാം – 15 എണ്ണം
വാള്‍ നട്ട് -രണ്ടോ മൂന്നോ
കിസ്മിസ് – 10 എണ്ണം
പിസ്ത – 10 എണ്ണം
ഡ്രൈ ആപ്രിക്കോട്ട് – രണ്ടോ മൂന്നോ
ഈന്തപ്പഴം – 400 ഗ്രാം
തണുത്ത പാല്‍ – രണ്ട് കപ്പ്
തണുത്ത വെള്ളം – ഒരു കപ്പ്
വാനില ഐസ് ക്രീ- 2 ടേബിൾ സ്പൂൺ ഏലയ്ക്ക – ഒന്ന്
പഞ്ചസാര – രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
എല്ലാ ഡ്രൈ ഫ്രൂട്ട്സും നട്സും തിളച്ച വെള്ളത്തിലിട്ടെടുക്കുക. തണുത്തതിന് ശേഷം ഇത് പഞ്ചസാര ചേർത്ത് മിക്സിയിൽ അരയ്ക്കുക. പിന്നീട് ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി അടിച്ച് ഗ്ലാസിൽ ഒഴിച്ച് കുടിക്കാവുന്നതാണ്.പോഷക സമൃദ്ധവും രുചികരവുമായ ഒരു ഷെയ്ക്കാണിത്