തൃശൂർ പൂരം: എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറക്കും

Advertisement

തൃശൂർ: പൂരപ്രമേികളെ പങ്കെടുപ്പിച്ച്‌ തൃശൂർ പൂരം ആഘോഷമാക്കാനിരിക്കെ പൂരവിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ എത്തും.

ദേവസ്വം ബോർഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം. ഈ ചടങ്ങോടെയാണ് തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ തുറക്കുക.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാർ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന് കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് ഇത്. പൂരത്തലേന്നത്തെ ഈ ചടങ്ങിന് വലിയ ജനപങ്കാളിത്തമാണ് ഉള്ളത്.

Advertisement