ബാക്ക് ടു ക്യാംപസ്; ജീവനക്കാരെ ടെക്നോപാർക്കിലേക്ക് സ്വാഗതം ചെയ്ത് ഒറൈസിസ് ഇന്ത്യ

Advertisement

തിരുവനന്തപുരം: കൊവിഡ് മഹാമാരി തീർത്ത രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെക്നോപാർക്കിലേക്ക് ജീവനക്കാരെ സ്വാഗതം ചെയ്ത് ഒറൈസിസ് ഇന്ത്യ.

വർക്ക് ഫ്രം ഹോം തീർത്ത ശൂന്യത അവസാനിപ്പിക്കാൻ ടെക്നോപാർക്ക് പാർക്ക് ട്രാവൻകൂർ ഹാളിൽ കമ്പനിയിലെ മുഴുവൻ ജീവനക്കാരും ഒത്തുകൂടി. ഓഫീസിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരെ ഒറൈസിസ് ഇന്ത്യ സി.ഇ.ഒ അരുൺ രാജ് .ആർ സ്വാഗതം ചെയ്തു. കോവിഡ് ഹെൽപ് ലൈൻ ആയ ദിശ 1056 24×7 പ്രാവർത്തികമാക്കിയതിന് ടീം അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.

വർക്ക് ഫ്രം ഹോമിനെക്കാൾ ഓഫീസിൽ ഒത്തൊരുമിച്ചിരുന്ന് ജോലി ചെയ്യുന്നത് നൽകുന്ന ഉൽപ്പാദന ക്ഷമതയും ഊർജ്ജവും വളരെ വലുതാണ് എന്ന തിരിച്ചറിവാണ് ടെക്നോപാർക്കിലേക്ക് തിരിച്ചു വരാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അരുൺ രാജ് പറഞ്ഞു.

ഡയറക്ടർ അമൃത് രാജ്, സ്റ്റാർട്ടപ്പ് 360 സി.ഇ.ഒ അശോക് .ജി, സിംഗപ്പൂരിലെ മാനേജിങ് ഡയറക്ടർ ജീവൻ ലാൽ, കമ്പനിയുടെ ഓഡിറ്റർ ബിജു ഏറത് (തോമസ് അസ്സോസിയേറ്റ്), ലീഗൽ അഡൈ്വസർ അഡ്വ. രാജീവ് തോന്നക്കൽ, ഒറൈസിസ് ഇന്ത്യയിലെ എല്ലാ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.

Advertisement