അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹൻലാൽ

Advertisement

തിരുവനന്തപുരം: അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ.

വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സിൽ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വർഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹൻലാൽ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തിൽ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാൻ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസ് കരിയേഴ്‌സ് എന്ന സ്ഥാപനവും ഉണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാർഗദർശനവും ഇത് വഴി അവർക്കു നൽകുമെന്ന് മോഹൻലാൽ അറിയിച്ചു.

കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്‌നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹൻലാൽ സഹായം എത്തിച്ചിരുന്നു.

Advertisement