പഴയ സഹപ്രവർത്തകയെ അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷത്തിലാണ് നടി ശ്വേതാ മേനോൻ .കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രങ്ങൾ താരം ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പ് തങ്ങൾ ഒന്നിച്ച് തുടങ്ങിയതാണ് മോഡലിംഗ് എന്നും അവർക്ക് പക്ഷേ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും താരം കുറിക്കുന്നു.
തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞതിങ്ങനെയാണ് മുംബയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു.എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്.
നല്ല പരിചയമുള്ള മുഖം.പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു.പരിസരം പോലും മറന്ന് ഞാൻ നീട്ടിവിളിച്ചു.ഹായ് സ്മൃതി.പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി.അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്
അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി .

ഇരുവരും മോഡലിംഗ് കരിയറിന്റെ ആദ്യനാളുകളിൽ ഒന്നിച്ചായിരുന്നു. ആ ഓർമ്മകളാണ് ഈ കണ്ടുമുട്ടലിലൂടെ വീണ്ടും ഊട്ടി ഉറപ്പിക്കപ്പെട്ടത്.പുസ്തകങ്ങളും ചോക്കലേറ്റും അടുക്കിവച്ചുള്ള പശ്ചാത്തലത്തിന്റെ മുന്നിൽ നിന്ന് ക്യാമറയിലേക്ക് നോക്കി ഇരുവരും ചിരിക്കുമ്പോൾ, അവർ നടത്തിയത് അക്ഷരാർത്ഥത്തിൽ ‘യുഗങ്ങൾക്കു’ പിന്നിലേക്കുള്ള യാത്രയാണ്. സ്‌മൃതിയുടെ അംഗരക്ഷകർ കാവൽ നിൽക്കുന്ന ദൃശ്യവും ചിത്രത്തിൽ കാണാം.
1998 ലെ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു ഇറാനി. പക്ഷെ അവർക്കു ആദ്യ ഒൻപതിൽ എത്താൻ കഴിഞ്ഞില്ല. 1998-ൽ ഇറാനി മിക സിങ്ങിനൊപ്പം ‘സാവൻ മേ ലഗ് ഗയി ആഗ്’ എന്ന ആൽബത്തിലെ ‘ബോലിയാൻ’ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടു. 2000-ൽ, ആതിഷ്, ഹം ഹേ കൽ ആജ് ഔർ കൽ എന്നീ ടിവി പരമ്പരകളിലൂടെ അവർ അരങ്ങേറ്റം കുറിച്ചു, ഇവ രണ്ടും സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തു. ഇത് കൂടാതെ ഡിഡി മെട്രോയിലെ കവിത സീരിയലിലും അഭിനയിച്ചു.

2000-ത്തിന്റെ മധ്യത്തിൽ, സ്റ്റാർ പ്ലസിലെ ഏകതാ കപൂറിന്റെ പ്രൊഡക്ഷൻ ‘ക്യൂൻ കീ സാസ് ഭി കഭി ബഹു തിയിൽ’ തുളസി വിരാനിയുടെ നായികയായി ഇറാനി തിളങ്ങി. മികച്ച നടിക്കുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ് തുടർച്ചയായി അഞ്ച് തവണ അവർ സ്വന്തമാക്കി.
ജോമോൻ സംവിധാനം ചെയ്‌ത അനശ്വരം (1991) എന്ന മലയാള സിനിമയിൽ ഒരു നടിയായാണ് ശ്വേത തന്റെ കരിയർ ആരംഭിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം നായികയായി അഭിനയിച്ചു. അതിനുശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1994-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അവർ സുസ്മിത സെൻ, ഐശ്വര്യ റായ്, ഫ്രാൻസെസ്‌ക ഹാർട്ട് എന്നിവർക്ക് പിന്നിൽ മൂന്നാം റണ്ണറപ്പായി.
1994-ൽ ആദ്യത്തെ ഗ്ലാഡ്രാഗ്സ് വുമൺ സൂപ്പർ മോഡലായി. തുടർന്ന്, ഫിലിപ്പൈൻസിലെ മനില സെബു ദ്വീപിൽ വെച്ച് 1994-ൽ മിസ് ഏഷ്യ പസഫിക് സെമി-ഫൈനലിസ്റ്റായി. പിന്നീട് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും 30-ലധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു; അശോക (2001), മഖ്ബൂൽ (2003), കോർപ്പറേറ്റ് (2006) എന്നിവ ശ്വേതയുടെ ചില ബോളിവുഡ് ചിത്രങ്ങളാണ്