ഇനി രാത്രി പത്തുമണിക്ക് ട്രയിന്‍യാത്രയില്‍ വലിയ പ്രാധാന്യമുണ്ട്,അതറിയില്ലെങ്കില്‍ വിലകൊടുക്കേണ്ടിവരും,വലിയവില

Advertisement

ന്യൂഡെല്‍ഹി: ട്രയിനില്‍ രാത്രി പത്തുമണിക്ക് ഇനിമുതല്‍ വലിയ പ്രാധാന്യമാണ്.അതറിഞ്ഞ് പെരുമാറിയില്ലെങ്കില്‍ നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരും. സ്ഥിരം യാത്രക്കാര്‍ക്ക് അറിയാം ചില ഉല്ലാസപ്പറവകള്‍ രാത്രി മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ ഉച്ചത്തില്‍ വെടിപറഞ്ഞും പാട്ടുകേട്ടും ലൈറ്റ് തെളിച്ചും ബഹളമാണ്. ഇനി അത് വലിയകുറ്റമാണ്. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് റെയില്‍വേ ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഇത് യാത്രക്കാര്‍ക്ക് നേരിട്ട് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങള്‍ ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പിഴ അടയ്ക്കേണ്ടി വന്നേക്കാം. രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന് പരാതികള്‍ ലഭിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.


റെയില്‍വേയുടെ പുതിയ നിയമം അനുസരിച്ച് രാത്രി യാത്ര ചെയ്യുമ്‌ബോള്‍ ഒരു യാത്രികനും മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിക്കാന്‍ പാടില്ല. ഉറക്കെയുള്ള പാട്ടുകള്‍ കേള്‍ക്കാനും പാടുള്ളതല്ല. യാത്രക്കാരുടെ പരാതികള്‍ ലഭിച്ചാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കും.


ശബ്ദമുണ്ടാക്കുകയോ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടായാല്‍ ട്രെയിന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കണം. പരിഹാരമുണ്ടായില്ലെങ്കില്‍ മുഴുവന്‍ ഉത്തരവാദിത്തവും തീവണ്ടി ജീവനക്കാര്‍ക്കായിരിക്കും. റെയില്‍വേ ബോര്‍ഡിന് വേണ്ടി എല്ലാ സോണുകളിലെയും ജനറല്‍ മാനജര്‍മാരോട് ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച് നിയമങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


തൊട്ടടുത്ത സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുന്നതായി പലപ്പോഴും യാത്രക്കാരുടെ പരാതികള്‍ ഉണ്ടാകാറുണ്ട്. ചിലര്‍ സംഘമായി ഉച്ചത്തില്‍ സംസാരിക്കുന്നത് മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്നതായും പരാതിയുണ്ട്. രാത്രി വിളക്കുകള്‍ കത്തിക്കുമ്‌ബോഴും പലപ്പോഴും തര്‍ക്കമുണ്ടാകാറുണ്ട്. ഇനി റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണം.


രാത്രി 10 മണി കഴിഞ്ഞാല്‍ ഒരു യാത്രക്കാരനും മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നതും അനുവദനീയമല്ല. രാത്രി ലൈറ്റ് ഒഴികെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. സംഘമായി ഉള്ളവര്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കാം. ചെകിംഗ് സ്റ്റാഫ്, ആര്‍പിഎഫ്, ഇലക്ട്രീഷ്യന്‍, കാറ്ററിംഗ് സ്റ്റാഫ്, മെയിന്റനന്‍സ് സ്റ്റാഫ് എന്നിവര്‍ ബുദ്ധിമുട്ടുണ്ടാക്കാതെ അവരുടെ ജോലികള്‍ ചെയ്യും.

1 COMMENT

Comments are closed.