ഗോതമ്പു പുട്ട് പഞ്ഞി പോലെയാക്കാൻ ഐസ് കൊണ്ടാെരു ട്രിക്ക്; റസിപ്പി

Advertisement

പുട്ട് പല തരം പൊടികൾ ഉപയോഗിച്ച് ഉണ്ടാക്കാമെങ്കിലും അരിപുട്ടിനാണ് പ്രിയം കൂടുതൽ. ഗോതമ്പ് പുട്ട് സ്വാദിൽ കേമനാണെങ്കിലും അരിപുട്ട് പോലെ സോഫ്റ്റ് അല്ലെന്നതും, പാകം ചെയ്യാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നതും വാസ്തവമാണ്. ,

എന്നാൽ നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ട് വളരെ പെട്ടെന്ന് തയ്യാറാക്കാം. ആർക്കും ഇഷ്ടപ്പെടുന്ന കിടിലൻ റെസിപ്പിയാണ് ഗോതമ്പ് മാവ് കൊണ്ടുള്ള ഈ സ്പെഷ്യൽ പുട്ട്.

ഗോതമ്പ് മാവ് സോഫ്റ്റ് അല്ലെങ്കിലും, പുട്ട് ഉണ്ടാക്കുമ്പോൾ അരിപുട്ടിനെ വെല്ലുന്ന തരത്തിൽ മൃദുവാക്കാനുള്ള മികച്ച ഉപായമാണിത്. അതായത്, ഗോതമ്പ് മാവ് കുഴക്കുമ്പോൾ ചേർക്കുന്ന വെള്ളത്തിൽ വ്യത്യാസം വരുത്തിയാണ് ഈ പുട്ട് ഉണ്ടാക്കുന്നത്.

ചേരുവകൾ

ഗോതമ്പ് മാവ് – 1 ഗ്ലാസ്
ഐസ് – ¾ ഗ്ലാസ്
ഉപ്പ്– ആവശ്യത്തിന്
ചിരകിയ തേങ്ങ– ആവശ്യത്തിന് (തേങ്ങ കൂടുതൽ ചേർക്കുന്നത് രുചി കൂട്ടും )

ആദ്യം ഗോതമ്പ് പൊടി വറുത്തെടുക്കുക. മണം വരുമ്പോൾ ഓഫാക്കുക.ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇത് ചൂടാറാനായി അനുവദിക്കുക.
പൊതുവെ പുട്ടിനുള്ള മാവ് കുഴച്ചെടുക്കാൻ വെള്ളമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവിടെ ഐസ് ഇട്ട് കറക്കുന്ന ഒരു ട്രിക്ക് ആണ് നമ്മൾ ഉപയോഗിക്കുന്നത്.

ഇതിനായി ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കുകയാണ് വേണ്ടത്. അതായത്, ഗോതമ്പ് പൊടി ഒരു ഗ്ലാസിൽ എടുത്ത് മിക്സിയിൽ ഇടുക. പാകത്തിന് ഉപ്പും, മുക്കാൽ ഗ്ലാസ് ഐസും ഇതിലേക്ക് ഇട്ട് വേണം അടിച്ചെടുക്കാനുള്ളത്. കുറച്ച് തേങ്ങ കൂടി ചേർക്കാവുന്നതാണ്.

ഈ മാവ് മിക്സിയിൽ നിന്ന് മാറ്റി കൈകൊണ്ട് ഉടച്ചെടുക്കുക.
ശേഷം ഈ മാവ് സാധാരണ നമ്മൾ പുട്ടുകുറ്റിയിൽ തേങ്ങ കൂടി ചേർത്ത് നിറയ്ക്കുന്ന പോലെ നിറച്ച് കൊടുക്കുക. ആവി വന്നതിനു ശേഷം 2 മിനിട്ട് കൂടിവയ്ക്കുക.ശേഷം പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുക.