സെൻ്റ് തോമസിൻ്റെ എണ്ണ ഛായാചിത്രം പുന:പ്രതിഷ്ഠിച്ചു

Advertisement

ശാസ്താംകോട്ട:
തെക്കൻ മലയാറ്റൂർ എന്ന നാമധേയത്താൽ പ്രസിദ്ധമായ ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമസ് അപ്പോസ്തലന്റ എണ്ണഛായാചിത്രം കൊല്ലം രൂപതാ മെത്രാൻ റവ.ഡോ: പോൾ ആന്റണി മുല്ലശ്ശേരി ആശീർവദിച്ച് പുന: പ്രതിഷ്ഠിച്ചു.
ഇടവക വികാരി ഫാദർ മാത്യു പറപ്ലാക്കൻ ,
എസ് എ സി ഫാദർ ആനീഷ് എന്നിവർ സംബന്ധിച്ചു.
ഉയിർത്തേഴുന്നേറ്റ യേശുവിനെ തോമാശ്ലീഹ കണ്ടുമുട്ടുന്ന രംഗമാണ് ചിത്രത്തിൽ. 100 വർഷത്തിലേറെ പഴക്കമുള്ള ചിത്രം
1905 മുതൽ 1931 വരെ കൊല്ലം രൂപത ബിഷപ്പായിരുന്ന മാർ അലോഷ്യസ് മരിയ ബെൻസിഗറാണ് ബെൽജിയത്തിൽ നിന്നും കൊണ്ട് വന്ന് ശാസ്താംകോട്ട സെൻ്റ് തോമസ് ദേവാലയത്തിൽ സൂക്ഷിച്ചിരുന്നത്. 8 അടി ഉയരവും 4 അടി നീളവുമുള്ള കാൻവാസിലാണ് ചിത്രം വരച്ചിരിക്കുന്നത്.
കാലപ്പഴക്കത്തിൽ പാടുകൾ വീണിരുന്നു.
പിണ്ടാണി സ്വദേശിയായ അലക്സ് ആണ് ഒന്നര മാസത്തെ കഠിന ശ്രമങ്ങൾക്കൊടുവിൽ ചിത്രത്തിൻ്റെ തനിമയും പഴമയും ചോരാതെ വരയിലൂടെ പുനരാവിഷ്കരിച്ചത്.

Advertisement