കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കൂടിയ വില.
ഈ മാസം മാത്രം സ്വർണ വിലയിൽ പവന് 1,400 രൂപയുടെ വർധനവുണ്ടായി. ഇത് ഇനിയും ഇങ്ങനെ തന്നെ തുടർന്നാൽ ഉടനെ തന്നെ സ്വർണ വില പവന് 40,000 രൂപയിലേക്ക് ഉയർന്നേക്കും. ഒരു പവൻ സ്വർണത്തിന് 39,880 രൂപയാണ് വില. ഒരു ഗ്രാമിന് 4,985 രൂപയും.
ഏപ്രിൽ 14 മുതൽ ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് സ്വർണ വില ഉയർന്നത്. ഏപ്രിൽ നാല് മുതൽ ആറ് വരെ പവന് 38,240 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അത്വസമയം, മാർച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വർണ വില. ഇതാണ് മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വർണ വില. മാർച്ചിൽ പവന് 760 രൂപയുടെ വർധനയാണ് സ്വർണ വിലയിൽ ഉണ്ടായത്.