സംസ്ഥാനത്താകെ 1493 കിലോ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു

Advertisement

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു.

സംസ്ഥാനത്ത് 329 ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യം പിടികൂടി നശിപ്പിച്ചത്. മൊത്തം 374 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 171 സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകൾ കിറ്റ് ഉപയോഗിച്ച്‌ പരിശോധന നടത്തി.

പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന നടത്തിയത്. ആരോഗ്യ മന്ത്രി വീണാജോർജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി. ആർ. വിനോദ് എന്നിവരുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണർമാരായ പി. ഉണ്ണികൃഷ്ണൻ നായർ, ജേക്കബ് തോമസ്, പി. ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Advertisement