കല്യാണ മണ്ഡപത്തിൽ പാടാത്ത പൈങ്കിളി നടി ഐശ്വര്യയുടെ അടിപൊളി ഡാൻസ്, ‘ടീ മതിയെടീ ‘ എന്ന് വരൻ;വീഡിയോ

Advertisement

കല്യാണ മണ്ഡപത്തിൽ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ച് പാടാത്ത പൈങ്കിളി സീരിയലിലെ നടി ഐശ്വര്യ ദേവി. അജഗജാന്തരം സിനിമയിലെ ‘ഓളുളെരൂ’ എന്ന പാട്ടിനൊപ്പമാണ് കൂട്ടുകാരികൾക്കൊപ്പം താരം നൃത്തം ചെയ്തത്.

ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണിത്. വരൻ സിദ്ധാർഥും ഒപ്പമുണ്ട്. ‘കല്യാണ ചെക്കൻ: ടീ, മതിയെടീ’– എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ഐശ്വര്യ കുറിച്ചത്.

ഏപ്രിൽ 17ന് ആയിരുന്നു ഇവരുടെ വിവാഹം. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

വരൻ സിദ്ധാർഥ് ഓമാനിലാണ് ജോലി ചെയ്യുന്നത്. മനീഷ മഹേഷ്, ലാവണ്യ, അമൃത നായർ തുടങ്ങി സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.