തിരുവനന്തപുരം: കാലപ്പഴക്കത്തെ തുടർന്ന് മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ.ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു.
എന്നാൽ ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചു വരികയാണ്.സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്.മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വർഷം സേവന കാലാവധിയോ കഴിയുമ്പോൾ മാറി നൽകും.
സർക്കാർ വാഹനങ്ങളിലെ ടയർ 32,000 കിലോമീറ്റർ കഴിയുമ്പോഴോ അതിനു മുൻപ് തേയ്മാനം സംഭവിച്ചാലോ മാറും. മന്ത്രിമാരുടെ വാഹനത്തിനു ടയർ മാറുന്നതിനു കിലോമീറ്റർ നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ഓഫിസ് ഔദ്യോഗികമായി അറിയിച്ചാൽ മാറി നൽകും.
അതേസമയം 2019ന് ശേഷം മന്ത്രിമാർക്കായി വാഹനം വാങ്ങിയിട്ടില്ല.മന്ത്രിമാർ ഉപയോഗിച്ച പഴയ വാഹനങ്ങൾ ടൂറിസം വകുപ്പ് തിരിച്ചെടുത്താൽ, സർക്കാർ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കും