ഇടുക്കി ജില്ലയിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

ഇടുക്കി: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ നിലവിലുള്ളതും, ഭാവിയിൽ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അദ്ധ്യാപക തസ്തികകളിൽ 2022-2023 അദ്ധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്‌ക്കർഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമാണ്. അപേക്ഷയോടൊപ്പം ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സൽ രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2023 മാർച്ച്‌ 31 വരെയായിരിക്കും. കരാർ കാലാവധിക്കുള്ളിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന പക്ഷം കരാർ നിയമനം റദ്ദാക്കും. നിയമനത്തിന് സർക്കാർ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളിൽ ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രതിമാസം 36,000/ രൂപയും, ഹൈസ്‌ക്കൂൾ വിഭാഗത്തിന് പ്രതിമാസം 32,560/ രൂപയും വേതനം ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.

പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും അർഹതയുള്ള മറ്റ് പിന്നോക്ക സമുദായങ്ങൾക്കും കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അനുവദിക്കുന്ന നിയമാനുസൃതമായ വയസ്സിളവിന് അർഹതയുണ്ടായിരിക്കും. ഒരു മോഡൽ റസിഡൻഷ്യൽ സ്‌ക്കൂളിൽ നിയമനം ലഭിക്കുന്നവർക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. സ്ഥാപനത്തിന്റെ പ്രവർത്തനം റസിഡൻഷ്യൽ സ്വഭാവമുള്ളതായതിനാൽ സ്‌കൂളുകളിൽ താമസിച്ച്‌ പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

നിയമനം ലഭിക്കുന്നവർ കരാർ കാലായളവിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും, കരാർ കാലാവധി പൂർത്തിയാകുന്ന മുറക്ക് മാത്രം തിരികെ നൽകുന്നതുമാണ്. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിൽ നൽകണം.

തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ നം തസ്തിക എന്നീ ക്രമത്തിൽ ;
1 ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് മലയാളം
2 ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് ഇംഗ്ലീഷ്
3 ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് ഹിന്ദി
4 ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ്
5 ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് നാച്ചുറൽ സയൻസ്
6 ഹൈസ്‌ക്കൂൾഅസിസ്റ്റന്റ് സോഷ്യൽ സയൻസ്
7 ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് കണക്ക്
8 സ്‌പെഷ്യൽ ടീച്ചർ (മ്യൂസിക്)
9 മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ
10 എച്ച്‌.എസ്.എസ്.റ്റി. ഇംഗ്ലീഷ്
11 എച്ച്‌.എസ്.എസ്.റ്റി. മലയാളം
12 എച്ച്‌.എസ്.എസ്.റ്റി. ഇക്കണോമിക്‌സ്
13 എച്ച്‌.എസ്.എസ്.റ്റി. ഹിസ്റ്ററി
14 എച്ച്‌.എസ്.എസ്.റ്റി. പൊളിറ്റിക്‌സ്
15 എച്ച്‌.എസ്.എസ്.റ്റി. സോഷ്യോളജി

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 വൈകിട്ട് 4.00 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 222399.

Advertisement