സ്വന്തം അനിയത്തിപ്രാവുകളോടൊപ്പം കുഞ്ചാക്കോ ബോബൻ

Advertisement

അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവരാണ് ചാക്കോച്ചനും ശാലിനിയും. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ സിനിമകളിലൊന്നായ ‘അനിയത്തിപ്രാവി’ലെ നായികാനായകന്മാർ.

ഇപ്പോഴിതാ, തന്റെ സ്വന്തം അനിയത്തിപ്രാവുകളെ പരിചയപ്പെടുത്തുകയാണ് ചാക്കോച്ചൻ. സഹോദരിമാരായ അനുവിനും മിനുവിനൊപ്പമുള്ള ചിത്രങ്ങളാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനിയത്തിപ്രാവുകൾ, നിങ്ങളോളം തന്നെ ക്രേസിയും ഫൺ ലവേഴ്സുമായ സഹോദരിമാരെ കിട്ടുമ്പോൾ,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.


പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായി കൊണ്ടാണ് ചാക്കോച്ചൻ അഭിനയം ആരംഭിച്ചത്. പിന്നീട് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.



‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Advertisement