തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും കെ സ്വിഫ്റ്റിന് (KSRTC Swift) റെക്കോർഡ് വരുമാനം. സർവ്വീസ് ആരംഭിച്ച് ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
8 എസി സ്ളീപ്പർ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയിരിക്കുന്നത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപയാണ് ഇവയിൽ നിന്ന് മാത്രം ലഭിച്ചത്.
നിലവിൽ 30 ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.കൂടുതൽ റൂട്ടുകളിൽ ബസ് ഓടുന്നതോടെ വരുമാനം ഇനിയും വർധിക്കാനാണ് സാധ്യത.
സംസ്ഥാന സർക്കാർ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളിൽ 100 എണ്ണത്തിൻറെ രജിസ്ട്രേഷൻ പൂർത്തിയായി. റൂട്ടും പെർമിറ്റും ലഭിച്ച 30 ബസ്സുകൾ സർവീസ് ആരംഭിച്ചത്.
കിഫ്ബി സഹായത്തോടെ 310 സിഎൻജി ബസ്സുകളും 50 ഇലക്‌ട്രിക് ബസ്സുകളും ഉടൻ എത്തും.കെഎസ്‌ആർടിയുടെ റൂട്ടുകൾ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകൾ രംഗത്തെത്തിയിരുന്നു.