ഐ.എം.കെ. – എം.ബി.എ. അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതും, സര്‍ക്കാര്‍ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നുമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ (ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമില്‍, എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) കോഴ്‌സുകളിലേക്ക് (2022-24 ബാച്ച്) പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാര്‍ത്ഥിക്ക് 2022 ല്‍ കരസ്ഥമാക്കിയ സാധുവായ ഗങഅഠ/ഇഅഠ/ഇങഅഠ സ്‌കോര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. www. admissions.keralauniversity.ac.in എന്ന സര്‍വകലാശാല പോര്‍ട്ടല്‍ വഴി 2022 മെയ് 20 ന് രാത്രി 10.00 മണി വരെ ആദ്യഘട്ട അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുന്ന മുഴുവന്‍ അപേക്ഷാര്‍ത്ഥികളേയും മെയ് 24, 25 എന്നീ തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്‌കഷന്‍ (10%), പേഴ്‌സണല്‍ ഇന്റര്‍വ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി മെയ് 27 ന് പ്രസിദ്ധീകരിക്കുന്നതുമാണ്. തുടര്‍ന്ന് ജൂണ്‍ 2 ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസില്‍ വച്ച് കൗണ്‍സിലിംഗ് നടത്തുന്നതും അതിന്‍പ്രകാരം ക്ലാസുകള്‍ ആരംഭിക്കുന്നതുമാണ്.
സായാഹ്ന എം.ബി.എ. (റെഗുലര്‍-സി.എസ്.എസ്.) കോഴ്‌സിന്റെ 2022- 24 ബാച്ചിലേക്കുളള പ്രവേശനത്തിനായി ജൂലൈ 30, രാത്രി 10.00 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്‌പെക്ടസ്, അപേക്ഷാഫോം എന്നിവയുടെ വിശദാംശങ്ങള്‍ക്കായി സര്‍വകലാശാല പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു., ആഗസ്റ്റ് 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ എം.എ.ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം.എസ്‌സി. സൈക്കോളജി, മൈക്രോബയോളജി എന്നീ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2022 ഏപ്രില്‍ 28 ന് നടത്താനിരുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ പേപ്പര്‍ ക – ‘ട്രേഡ് ഇന്‍ ഇന്‍ഡലക്ച്വല്‍ പ്രോപ്പര്‍ട്ടി’ പരീക്ഷ ഏപ്രില്‍ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
സമ്പര്‍ക്ക ക്ലാസ്
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിന്റെ ഒന്നാം സെമസ്റ്റര്‍ പി.ജി. (2021 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ ഏപ്രില്‍ 23 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ideku.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവകുപ്പ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്’ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് കാലാവധി: 6 മാസം, യോഗ്യത: പ്ലസ്ടു, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 8129418236, 9495476495
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവകുപ്പ് ഗവ.കെ.എന്‍.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഏപ്രില്‍ 29 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9656500596, 9495746946
വാക്-ഇന്‍-ഇന്റര്‍വ്യൂ റദ്ദാക്കി
കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ-സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലും ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്ചുറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ ചില പ്രോജക്ടുകളിലെ ഒഴിവുകളിലേക്ക് 2022 ഏപ്രില്‍ 26 ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ റദ്ദാക്കിയിരിക്കുന്നു.