സത്യമാകുമെന്ന് തന്നെയാണ് അല്പം മുമ്പ് വരെ ഞാനും വിശ്വസിച്ചിരുന്നത്; ‌ജോൺ പോളിന്റെ വിയോഗത്തിൽ മഞ്ജു വാര്യർ

Advertisement

ജോൺ പോളിന്റെ വിയോഗത്തിനു പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവച്ച്‌ നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘കുറച്ചുദിവസം മുമ്പ് ജോൺപോൾ സാറിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച്‌ ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകൾക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്’ – മഞ്ജു വാര്യർ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…

യാത്ര..മിഴിനീർപൂവുകൾ..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാൻ ഞാൻ മാത്രം…. ഓർമ്മയ്ക്കായി…

ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ!

കുറച്ചുദിവസം മുമ്പ് ജോൺപോൾ സാറിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച്‌ ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകൾക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.

യാത്രാമൊഴി…

Advertisement