പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

Advertisement


കൊച്ചി: പാലക്കാട് നിന്ന് പൊള്ളലേറ്റ് കൊച്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവും പെൺകുട്ടിയും മരിച്ചു.

പിറന്നാൾ ആഘോഷമെന്ന് പറഞ്ഞായിരുന്നു വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തിയത്. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), ബാല സുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.