യൂണിറ്റിന് 95 പൈസ വർധന ആവശ്യപ്പെട്ട് കമ്മിഷൻ; വൈദ്യുതി നിരക്കിൽ ഉത്തരവ് മേയ് അവസാനം

Advertisement

തിരുവനന്തപുരം: കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വർധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ. കെഎസ്‌ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാൽപര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷൻ വ്യക്തമാക്കി.

2022-23 വർഷത്തെ വൈദ്യുതി നിരക്കിൽ മേയ് അവസാനം ഉത്തരവുണ്ടാകുമെന്നും റഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

നിലവിൽ 6.35 പൈസയാണ് യൂണിറ്റ് നിരക്ക്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ന്യായമായ നിരക്കാണിത്. നിരക്ക് വർധന ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് കെഎസ്‌ഇബി നൽകിയ അപേക്ഷയിലെ തെളിവെടുപ്പ് പൂർത്തിയായി.