തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സി ഐ ടി യു.
ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെ എസ് ആർ ടി സി സേവനമേഖലയാണ്. സർക്കാർ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറിന് പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകൾ മാനേജ്മെന്റിന് നോട്ടിസ് നൽകിയിരുന്നു. സർക്കാർ കനിയാതെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് വ്യക്തമാക്കുന്നത്.