എറണാകുളം: അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് 2015 ന് ശേഷം നൽകിയ തതുല്യ സർട്ടിഫിക്കറ്റുകൾ പിൻവലിക്കുമെന്ന് എം.ജി വൈസ് ചാൻസിലർ സാബു തോമസ്.
ഇനി മുതൽ തത്തുല്യ സിർട്ടിഫിക്കറ്റുകൾ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അണ്ണാമലയുടെ വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമില്ലെന്ന യു.ജി.സിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് നടപടി.
അണ്ണാമല സർവകലാശാല വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന വിവിധ കോഴ്‌സുകൾക്ക് എം.ജി സർവ്വകലാശാല തത്തുല്യ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നും യു.ജി.സി അംഗീകരിക്കാതെ തതുല്യ സർട്ടിഫിക്കറ്റുകൾക്ക് വിലയുണ്ടാകില്ലെന്നും മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് പറഞ്ഞു. 2015 ശേഷം നൽകിയ സർട്ടിഫിക്കറ്റുകളുടെ കാര്യം യു.ജി.സിയെ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തത്തുല്യ സർട്ടിഫിക്കറ്റ് ഇനി മുതൽ നൽകില്ലെന്ന് സർവകലാശാല നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. സർട്ടിഫിക്കറ്റ് തത്തുല്യപ്പെടുത്തിയ ആയിരക്കണക്കിനാളുകൾ ഇതോടെ ആശങ്കയിലായിയിരിക്കുകയാണ്.