സ്വിഗ്ഗി കൊച്ചിയിലെ ഡെലിവറി എക്‌സിക്യൂട്ടീവുകൾക്കായി ആക്‌സിലറേറ്റർ പ്രോഗ്രാം ആരംഭിക്കുന്നു

Advertisement

കൊച്ചി : സ്വിഗ്ഗി അതിന്റെ ഡെലിവറി എക്‌സിക്യൂട്ടീവുകൾക്കായി ആക്‌സിലറേറ്റർ പ്രോഗ്രാം ആരംഭിക്കുന്നു. ‘സ്റ്റെപ്പ്-എ ഹെഡ്’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം, നിലവിൽ സ്വിഗ്ഗിയിൽ ഡെലിവറി എക്‌സിക്യൂട്ടീവുകളായി ജോലിചെയ്യുന്ന ആളുകൾക്ക് മുഴുവൻ സമയ മാനേജേരിയൽ റോളിലേക്ക് മാറാനുള്ള അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.

കുറച്ചു വർഷങ്ങളായി സ്വിഗ്ഗിയിൽ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ഒരാൾക്ക് ഫ്‌ളീറ്റ് മാനേജറുടെ റോളിനാവശ്യമായ യോഗ്യത കോളേജ് ബിരുദവും, മികച്ച ആശയവിനിമയവും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്. വർഷങ്ങളായി, നിരവധി സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവുകൾ ഫ്‌ളീറ്റ് മാനേജർമാരായി ജോലിയിൽ നിയമിതരായിട്ടുണ്ട്. ഇനിമുതൽ എല്ലാ ഫ്‌ളീറ്റ് മാനേജർ നിയമനങ്ങളിലും 20 ശതമാനം ഡെലിവറി എക്‌സിക്യൂട്ടീവുകൾക്കായി റിസർവ് ചെയ്യാനാണ് സ്വിഗ്ഗി ഉദ്ദേശിക്കുന്നത്.

രാജ്യത്തുടനീളമുള്ള 2.7 ലക്ഷത്തിലധികം സ്ത്രീകൾക്കും പുരുഷന്മാർക്കും വരുമാന അവസരം സാധ്യമാക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഭൂരിഭാഗംപേരും ഈ പ്ലാറ്റ്‌ഫോമിൽ ജോലിചെയ്യുന്നത് മറ്റൊരു ജോലിക്കിടയിലോ, പഠനത്തിനിടയിലോ അല്ലെങ്കിൽ അധിക വരുമാന സ്രോതസ്സിനുവേണ്ടിയോ ആണ്. എന്നാൽ, അതിൽ കൂടുതൽ ആവശ്യമുള്ള ചിലരുണ്ട്. ‘സ്റ്റെപ്പ്‌എഹെഡ്’ എന്നതിലൂടെ, താൽപ്പര്യമുള്ളവർക്ക് വൈറ്റ് കോളർ ജോലികളിലേക്ക് മാറാനും മാനേജർ റോൾ ഏറ്റെടുക്കാനും സ്വിഗ്ഗി അവസരം നല്കുന്നു – സ്വിഗ്ഗി ഓപ്പറേഷൻ വി പി മിഹിർ രാജേഷ് ഷാപറഞ്ഞു.

നിലവിൽ സ്വിഗ്ഗിക്ക് രാജ്യത്തുടനീളം 2.7 ലക്ഷത്തിലധികം ഡെലിവറി പങ്കാളികളുണ്ട്. അവർക്ക് അപകട ഇൻഷ്വറൻസ്, മെഡിക്കൽ കവർ, വ്യക്തിഗതവായ്പകൾ, നിയമസഹായം, കോവിഡ് വരുമാന പിന്തുണ, അടിയന്തരസഹായം, അപകടമോ രോഗമോ ഉണ്ടാകുന്ന സമയത്ത് വരുമാനപിന്തുണ, മരണാനന്തരഅവധികൾ, പിരീഡ് ഓഫ് ടൈം, മെറ്റേണിറ്റി കവർ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.