കുടുംബ വഴക്കിനെ തുടർന്ന്ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു

Advertisement

കോതമംഗലം. കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കുടുംബ വഴക്കിനെ തുടർന്ന് ആണ് കഴിഞ്ഞ രാത്രി സാജുവിനെ ഭാര്യ ഏലിയാമ്മ കമ്പി കൊണ്ട് തലക്കടിച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം
ഏലിയാമ്മ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

ഏലിയാമ്മക്കും ഭർത്താവ് സാജുവിനും ഇടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികളും പറയുന്നു. ഈ കുടുംബവഴക്കാണ് കഴിഞ്ഞദിവസം കൊലപാതകത്തിൽ എത്തിച്ചത്.കമ്പി കൊണ്ട് ഏലിയാമ്മ സാജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു.പോലീസ് ആംബുലൻസും ആയി എത്തി സാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മർദ്ദനത്തിൽ ഏലിയാമ്മക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏലിയാമ്മയെ വെട്ടി പരിക്കേൽപ്പിച്ചതിന് സാജുവിനെതിരെ പൊലീസ് മുൻപ് കേസ് എടുത്തിട്ടുണ്ട്. സാജു മദ്യപിച്ച് എത്തി ഏലിയാമ്മയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികളും പറയുന്നു.

Advertisement