ഡോക്ടർമാർക്ക് കരാർ നിയമനം

Advertisement

തിരുവനന്തപുരം: പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു.

മേയ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2559388. ഇ-മെയിൽ: iidtvm@yahoo.com.