പുനഃപരീക്ഷ
കേരളസര്‍വകലാശാല ഏപ്രില്‍ 8 ന് നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ ബി.എസ്സി. ഇലക്ട്രോണിക്സ് കോവിഡ് സ്പെഷ്യല്‍ പരീക്ഷയുടെ ഋത 1444 – ‘സിഗ്നല്‍സ് ആന്റ് സിസ്റ്റംസ്’ പരീക്ഷ റദ്ദാക്കിയിരിക്കുന്നു. പുനഃപരീക്ഷ മെയ് 3 ന് നടത്തുന്നതാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘സ്ട്രെങ്ങ്ത് ഓഫ് മെറ്റീരിയല്‍സ് ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 ന് തിരുവനന്തപുരം എല്‍.ബി.എസി.ല്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ഏപ്രില്‍ 28, 29, 30 തീയതികളില്‍ ഇ.ജെ.ത (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ – (2021 അഡ്മിഷന് – 2020 സ്കീം) സപ്ലിമെന്ററി – (2017 അഡ്മിഷന് – 2014 സ്കീം), (2018 & 2019 അഡ്മിഷന് – 2018 സ്കീം), (2020 അഡ്മിഷന് – 2020 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 5 വരെയും 150 രൂപ പിഴയോടെ മെയ് 7 വരെയും 400 രൂപ പിഴയോടെ മെയ് 10 വരെയും അപേക്ഷിക്കാം