നെടുങ്കണ്ടത്ത് ആഹാരം തൊണ്ടയിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു

Advertisement

ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു . പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്.

ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിക്ക് അപസ്മാരത്തിന്റെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൂക്കു പാലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സന്തോഷ്.