തിരുവനന്തപുരം: സംസ്ഥാന കേഡറിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തോടെ മൂന്നു ശതമാനം ഡിഎ വർധന നടപ്പാക്കി സർക്കാർ ഉത്തരവിറക്കി.
ഡിഎ 31 ശതമാനത്തിൽ നിന്ന് 34 ശതമായാണ് ഉയർത്തിയത്.
2022 ജനുവരി ഒന്നുമുതൽ ഡിഎ വർധന നടപ്പാക്കുമെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിഎയിൽ കേന്ദ്ര സർക്കാർ വർധന വരുത്തിയിരുന്നു. ഇതിന് ആനൂപാതികമായാണ് കേരള കേഡറിലെ ഉദ്യോഗസ്ഥർക്കും വർധന വരുത്തിയത്.