രാത്രിയാത്ര ദുരന്തമാവാതിരിക്കാൻ ; വണ്ടി ഓടിക്കുന്നവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇത്തരം വിലയിരുത്തൽ ആദ്യം

Advertisement

വീണ്ടും ഒരു കാർ അപകടം കൂടി നടന്നു. ഒരു കുടുംബം അനാഥമായി മറ്റുരണ്ടു കുടുംബങ്ങൾ തീരാദുഖത്തിലായി. ഓരോ അപകടം നടക്കുമ്പോഴും അത് സമൂഹം ചർച്ചചെയ്യുകയും ദിവസങ്ങൾക്കകം മറക്കുകയുമാണ് ഇപ്പോഴത്തെ രീതി : ഇവിടെയും ഈ കുടുംബങ്ങളിലേക്ക് മാത്രമായി ഈ തീരാ ദുഃഖം ചുരുങ്ങുന്നു. ഒരപകടവും സമൂഹത്തിന് പാഠമാകുന്നില്ല. ജനത്തിന് ഭയമോ ജാഗ്രതയേ ഇല്ല :

പുലർച്ചെ വിമാനം കയറാൻ യാത്ര പോകുന്നവർ അപകടത്തിൽ പെടുന്നതും ദുരന്തമാകുന്നതും ഇന്നു പുതുമയല്ല, എന്നിട്ടും അപകടങ്ങൾ ആവർത്തിക്കുന്നു. ജാഗ്രതയില്ലായ്മ മൂലമാണിത്. അമ്പലപ്പുഴ ഉണ്ടായ അപകടത്തിൽ ശ്രദ്ധയിൽ പെട്ടകാര്യങ്ങൾ ഇവയാണ് അസമയത്തെ യാത്ര, സുരക്ഷിതമല്ലാത്ത വാഹനം, ഇത്തരം രാത്രി ഓട്ടം പരിചയമില്ലാത്ത ഡ്രൈവർ..

1.അസമയത്തെ യാത്ര ആദ്യ ഘട്ടത്തിൽ വളരെ രസകരമായി തോന്നാം, വാഹനങ്ങൾ കുറവായതിനാൽ നല്ല വേഗത്തിൽ പോകാം . എന്നാൽ ഉറക്കം ഇവിടെ പ്രധാന വില്ലനാണ് ഇത്തരം ഓട്ടങ്ങൾ പരിചയമില്ലാത്ത ആളാണ് എങ്കിൽ പ്രത്യേകിച്ചും.

രാത്രിഒരു മണിക്ക് യാത്രതുടങ്ങിയവർ തലേന്ന് ഉറങ്ങിയിട്ടേ ഉണ്ടാവില്ല. യാത്ര ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സഹയാത്രക്കാർ സ്വാഭാവികമായി ഉറങ്ങിയിരിക്കാം. ഒപ്പമിരിക്കുന്നയാൾ വർത്തമാനം പറയുന്നതും ഇടക്കിറങ്ങി മുഖം കഴുകുന്നതും ഒന്നും ശക്തമായ ഉറക്കത്തെ പ്രതിരോധിക്കാനാവില്ല. ഇവരെ സംബന്ധിച്ച് വിദേശത്തേക്ക് പോകേണ്ട ആളെ എയർ പോർട്ടിൽ സമയത്ത് എത്തിക്കുക എന്നതിനാൽ വഴിയിൽ വാഹനം നിർത്തി ഉറങ്ങുക പ്രായോഗികമായി തോന്നില്ല. ഫലം ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം നടന്നയാത്ര ഉറക്കവുമായി മൽപ്പിടുത്തം നടത്തിയാവും. തടസങ്ങളില്ലാത്തതിനാൽ ഉറക്കം പോലെ പിടിവിട്ട ഒരു പാച്ചിലാണ് വാഹനത്തിന് :

സ്ഥിരമായി വലിയ വാഹനം ഓടിക്കുന്നവർ പോലും കണ്ണിൽ മുളകും വിക്സും പുരട്ടുന്നു എന്ന് കേൾ ക്കാറില്ലേ. അനുഭവസ്ഥർ പറയും ഇതൊന്നും ഉറക്കത്തിന് മറുമരുന്നല്ല, അത്തരം സാഹചര്യത്തിലേക്ക് പോകാതിരിക്കാൻ രാത്രി ഒരു മണിക്ക് എങ്കിലും എയർ പോർട്ടിൽ എത്തത്തക്കവണ്ണം യാത്ര ക്രമീകരിക്കാമായിരുന്നു. കൂടെയുണ്ടായിരുന്നവർ ജാഗ്രത പുലർത്താമായിരുന്നു. ശീലമില്ലാത്തവർ രാത്രി ഒരു മണിക്കും നാലുമണിക്കും ഇടയിലുള്ള സമയം നിരത്തിൽ സ്റ്റിയറിങ് വീലിന് പിന്നിൽ ഇരിക്കരുത്. അതു കഴിഞ്ഞ് ഇറങ്ങുന്നവർ പോലും അതിനു മുന്നേ ഇറങ്ങിയ വരെ ഭയന്നു വേണം യാത്ര ചെയ്യാൻ , ഏതെങ്കിലും സാഹചര്യത്തിൽ ഈ സമയത്ത് ഇറങ്ങേണ്ടി വന്നാൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ട് ഫലം ചെയ്യും. ഇടയിൽ 20 മിനിറ്റ് വണ്ടി ഒതുക്കി ഉറങ്ങാൻ നിർബന്ധിക്കുക.

2. വാഹനം ഇന്ത്യക്കാരെ സംബന്ധിച്ച് വാഹനം ഓടാൻ മാത്രമുള്ളതാണ് അതിന്റെ സുഖം രണ്ടാമതും സുരക്ഷിതത്വം ഏറ്റവും അവസാനത്തേതുമാകുന്നു. അസമയത്തെ ദീർഘദൂര യാത്രക്ക് പറ്റിയ വാഹനമല്ല ഇവിടെ അപകടപ്പെട്ടവാഹനം. ദുരന്തമായ വാഹനങ്ങൾ പലതും നോക്കൂ : ഒന്നോ രണ്ടോ പ്രമുഖ വാഹന നിർമാതാക്കളുടേതാണിതെന്ന് കാണാം. കർശനമായ റോഡ് നിയമങ്ങൾ അനുസരിക്കുന്ന ഒരു രാജ്യത്തുനിന്നാണവയുടെ ആദ്യ മോഡൽ വരുന്നതെന്നും കാണാം. വാഹനത്തിന്റെ കുഴപ്പമല്ല. അവിടെ അതു മതി.

50 കിലോമീറ്ററിൽ കൂടുതൽ ദൂരം പോകേണ്ട, ഒരു പാട് വലിയ വാഹനങ്ങളോട് മൽസരിക്കേണ്ട, അസമയത്തെ അപകട യാത്രക്ക് പറ്റിയ വാഹനമല്ല അത്. സാധാരണക്കാരന്റെ വാഹനം മാത്രമാണ്. ആവശ്യത്തിനുതകുന്ന , മൈലേജുള്ള , വലിയ നോട്ട ചിലവില്ലാത്ത സുഖകരമായ ഡ്രൈവിംഗിന് അവ കൊള്ളാം. പക്ഷേ ഒരു ബൈക്കുമായിടിച്ചാൽ പോലും ഉള്ളിലെ യാത്രക്കാരനു പരുക്കു പറ്റുന്ന വാഹനം ആണ് അത്. തുടർച്ചയായി അപകടത്തിലാവുന്നവയിൽ വില കൂടിയ ബ്രാൻഡുകളില്ല എന്നത് ശ്രദ്ധിക്കണം : ഉള്ളിലെയാത്രക്കാരന്റെ സുരക്ഷ പരമപ്രധാനമായി കരുതി നിരവധി ക്രാഷ് ടെസ്റ്റ് പാസാവുന്ന വാഹനങ്ങൾ വിപണിയിലുണ്ട്. അവയുമായി മാത്രം അസമയത്തെ പരക്കം പാച്ചിലിന് ഇറങ്ങുക

– പതിവായി അപകടപ്പെടുന്ന കാറുകൾ ശ്രദ്ധിക്കുക. 50 കിലോമീറ്ററിലേറെ പോകുമ്പോൾ അത്തരം വാഹനങ്ങൾ വേണ്ടെന്നു വയ്ക്കുക. അഥവാ തിരഞ്ഞെടുത്താൽ വേഗത 50 കിലോമീറ്റർ ആയി നിജപ്പെടുത്തുക. വലിയ വേഗതയിൽ ഈ ദുർബലരായ വണ്ടികൾക്ക് ഒരു നിയന്ത്രണവുമില്ല. രാത്രി വേഗം കുറച്ചു മാത്രം പോവുക. നിരത്തിൽ മറ്റു പല വാഹനങ്ങളേയും ഓവർ ടേക് ചെയ്തു പോകാനാവും തൊട്ടാൽ പറക്കും പക്ഷേ ഒരു സുരക്ഷയും ഈ ഓവർടേക്കിനില്ല.

3 ദൂരയാത്രാ പരിചയമില്ലാത്ത ഡ്രൈവര്‍-തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിക്കുക

എയർപോർട്ടിലേക്ക് അസമയത്ത് യാത്ര പോകുമ്പോൾ കുട്ടികളെ ഒഴിവാക്കാനുള്ള മര്യാദയെങ്കിലും കാണിക്കുക ഡ്രൈവറെ വിളിക്കുകയാണെങ്കിൽ വളരെ നല്ല ഓടിക്കൽ ചരിത്രമുള്ള പ്രൊഫഷണലിനെ വിളിക്കുക യാത്ര മുൻപേ പറഞ്ഞ സമയ പരിധിയിൽ വരാതെ നോക്കുക: ഒരു ഡ്രൈവറും താനുറങ്ങുമെന്നു പറയില്ല. അയാളെ വാച്ചു ചെയ്യണം അയാൾക്ഷീണിതനാണോ തലേന്ന് കൃത്യമായി ഉറങ്ങിയോ എന്നിങ്ങനെ നോക്കിയും ചോദിച്ചും മനസിലാക്കണം. വഴിയിൽ നിർബന്ധിച്ച് ഉറക്കണം. എല്ലാ യാത്രക്കാർക്കും സിറ്റ് ബൽറ്റിടാനുള്ള സംവിധാനമുണ്ട് : അത് ഉപയോഗിക്കുക. നിർബന്ധമായി നേരത്തേ യാത്രതിരിക്കാം. മുൻപറഞ്ഞ അപകടത്തിൽ പെട്ട കുടുംബം രാത്രി ഒരു മണിക്കു പകരം ഒൻപതു മണിക്ക് യാത്രതിരിച്ചിരുന്നുവെങ്കിൽ ഒരു കുഴപ്പവുമുണ്ടാകുമായിരുന്നില്ല,,

ട്രയിൻ ,ബസ് പോലെയുള്ള യാത്രാ മാർഗങ്ങൾ തേടാം , ഉത്തരവാദിത്തമുള്ളവർ തടയുക അസമയത്തെ യാത്ര, ചെറിയ വാഹനത്തിലുള്ള യാത്ര, അനാവശ്യമായ യാത്രക്കാർ, പക്വത കാണിക്കുക, ജാഗ്രത ഒരു മോശം കാര്യമല്ല. പരിചയമുള്ളവരുടെ ഉപദേശം സ്വീകരിക്കുക, ഓർക്കുക ഒരു കാര്യവുമില്ലാതെ മൃത്യുവിന്റെ വലയത്തിൽ ചെന്നുചാടുകയാണ്. ബുദ്ധിമാനാവുക. സ്ത്രീകൾ അപകടയാത്രയിൽ നിന്ന് പുരുഷന്മാരെ ബലമായി പിന്തിരിപ്പിക്കുക. എയർ പോർട്ട് യാത്രമാത്രമല്ല നിരത്തിലെ തിരക്ക് മൂലം മലബാറിൽ നിന്നും തെക്കോട്ടും തിരിച്ചും ധാരാളം പേർ രാത്രി യാത്ര തിരഞ്ഞെടുക്കുന്നുണ്ട്. പലതും ദുരന്തമാവുകയാണ്. മേൽ പറഞ്ഞ ടിപ്സ് ഇവരും ശ്രദ്ധിക്കുക. എല്ലാ യാത്രയും പ്ലഷർ ട്രിപ് അല്ല. ഉത്തരവാദിത്വ യാത്രകളുമുണ്ട്.