സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില

Advertisement

തിരുവനന്തപുരം: അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.
ഒരു പവൻ സ്വർണത്തിന് വിപണി വില 37,760 (8 ഗ്രാം) രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4720 രൂപയാണ്. തിങ്കളാഴ്ച 160 രൂപയുടെ കുറവാണ് സ്വർണ വിലയിലുണ്ടായത്.

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ ആയിരം രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. അക്ഷയ തൃതീയയും ചെറിയ പെരുന്നാളും ഒരുമിച്ച്‌ എത്തിയ ഇന്ന് സ്വർണ വിലയിലെ കുറവ് സ്വർണ വ്യാപാര രംഗത്ത് ഏറെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.