തിരുവനന്തപുരം: വിവാദമായ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചിക പുറത്തിറക്കി. കോളജ് അധ്യാപകർ ഉൾപ്പെട്ട പതിനഞ്ചംഗ വിദഗ്ദ സമിതിയാണ് ഉത്തര സൂചിക തയ്യാറാക്കിയത്. പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ
മൂല്യ നിർണയം നാളെ പുനരാരംഭിക്കും. എല്ലാ അധ്യാപകരും നാളെ മുതൽ മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
മൂല്യനിർണയം പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ നടത്തണമെന്നും നിർദേശമുണ്ട്. അതേസമയം ഇതുവരെ മൂല്യ നിർണയം നടത്തിയ 28000 ഉത്തര പേപ്പറുകളുടെ കാര്യത്തിൽ വിശദമായ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിന്നീട് പുറത്തിറക്കും.