ദീർഘനാളത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ തന്നെ കാണാനെത്തിയ ആരാധകരെ കൈപൊക്കി കാട്ടി നടൻ ശ്രീനിവാസൻ

Advertisement

20 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം നടൻ ശ്രീനിവാസൻ ഏപ്രിൽ അവസാനത്തോടെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആശുപത്രി വാസത്തിനു ശേഷം ഉള്ള അദ്ദേഹത്തിൻറെ ഒരു ചിത്രം ഏറെശ്രദ്ധിക്കപ്പെടുകയാണ്.

ചിത്രത്തിൽ ഭാര്യ വിമലയും അദ്ദേഹത്തോടൊപ്പം ഉണ്ട്.അദ്ദേഹം തന്നെ കാണാനെത്തിയ ആരാധകരെ കൈ ഉയർത്തികാട്ടുകയാണ്.ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാർച്ച് 30 ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശ്രീനിവാസനു ട്രിപ്പിൾ വെസ്സൽ ഡിസീസ് ആണെന്ന് ആൻജിയോഗ്രാം പരിശോധന നടത്തിയപ്പോൾ കണ്ടെത്തുകയും ചെയ്തു.

മാർച്ച് 31 വ്യാഴാഴ്ച ബൈപാസ് സർജറി നടത്തിയതിനുശേഷം വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സോഷ്യൽ മീഡിയ വഴി വലിയ രീതിയിൽ ഈ വാർത്തകളൊക്കെ പ്രചരിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിത്രങ്ങൾ സഹിതം പലരും ശ്രീനിവാസൻ മരിച്ചതായി വരെ ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് പ്രചരിപ്പിച്ചിരുന്നു.എന്നാൽ ശ്രീനിവാസന്റെ മക്കൾ അതൊക്കെ തെറ്റാണെന്ന് പറഞ്ഞു രംഗത്തെത്തിയിരുന്നു.

ശ്രീനിവാസന് വെൻറിലേറ്ററിൽ നിന്ന് മാറ്റിയതിനുശേഷം അണുബാധ ഉണ്ടാവുകയും വീണ്ടും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ മാസം 12ന് വെന്റിലേറ്ററിൽ നിന്ന് അങ്ങനെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് മാറ്റുകയും ചെയ്തു..മുമ്പ് പലതവണ ശ്രീനിവാസൻ ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ചികിത്സ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ മകൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ…അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരുന്നുണ്ട്. പക്ഷേ പഴയതുപോലെയാകാന്‍ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങള്‍ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഓക്കേയാണ്. സ്‌ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരേണ്ടതുണ്ട്.അച്ഛൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് പ്രചരിച്ച വാർത്തകൾ കേട്ട് ഖേദം രേഖപ്പടുത്താൻ ചിലർ തന്നെ വിളിച്ചതായും ധ്യാൻ പറയുന്നു. താൻ അച്ഛന്‍റെ അടുത്ത് നിൽക്കുമ്പോഴായിരുന്നു ഇത്തരം കോളുകളും മെസ്സേജുകളുമൊക്കെ വന്നത്.

Advertisement