നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് സ്വയം ഇരയാകാന്‍ താല്പര്യം, മംമ്ത

Advertisement

കൊച്ചി: നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് സ്വയം ഇരയാകാന്‍ താല്പര്യമാണെന്ന നടി മംമ്ത മോഹന്‍ദാസ്

സ്ത്രീകള്‍ എത്ര നാള്‍ അക്രമത്തിന്റെയും പീഡനത്തിന്റെയും ഇരയാണെന്ന് പറഞ്ഞ് കൊണ്ട് നടക്കുമെന്നും മംമ്ത ചോദിച്ചു. ‘ജന ഗണ മന’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്തയുടെ പ്രതികരണം.

‘സ്ത്രീകള്‍ക്ക് ഒരു ഗ്രേസ് ഉണ്ട്. അത് മറന്ന് പോകരുത്. അത് വിട്ടാല്‍ സ്ത്രീകള്‍ പിന്നെ സ്ത്രീകള്‍ അല്ലാതായിപ്പോകും. ആ ഗ്രേസും മൃദുലതയുമെല്ലാം സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ എന്തും വിളിച്ച് പറയാമെന്നത് സ്ത്രീ എന്നുളള സൗന്ദര്യത്തെ നശിപ്പിക്കുന്നതാണ്. ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളെന്താണ് എന്ന് നിശ്ചയിക്കുന്നതില്‍ ധരിക്കുന്ന വേഷത്തിനും പങ്കുണ്ട്. ഒരു ശക്തമായ സാമൂഹിക വിഷയത്തിലോ സ്വകാര്യമായ വിഷയത്തിലോ സംസാരം നടത്തുന്ന വേദിയില്‍ നിങ്ങള്‍ ശരിയായി വേഷം ധരിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ ധരിച്ചിരിക്കുന്ന വേഷത്തിലേക്കല്ല ആളുകളുടെ ശ്രദ്ധ പോകേണ്ടത് നിങ്ങള്‍ പറയുന്ന വിഷയത്തിലേക്കാണ്.

സ്ത്രീകള്‍ അവരുടെ ബുദ്ധി പല കാര്യങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ചില കാര്യങ്ങളില്‍ അത് വിട്ടിട്ട് റിബല്‍ മനോഭാവം ഉപയോഗിക്കുന്നത്. അതില്‍ കാര്യമില്ല. കാരണം നിങ്ങള്‍ക്ക് പറയാനുളളത് എവിടെയുമെത്തില്ല. സിനിമയില്‍ മാത്രമല്ല, സ്ത്രീകള്‍ എല്ലായിടത്തും തുല്യതയിലേക്ക് മനോഹരമായി നീങ്ങുകയാണ്. ഈ തലമുറയിലെ സ്ത്രീകള്‍ ഒരു മാറ്റത്തിന് തുടക്കമിട്ട് കഴിഞ്ഞിട്ടുണ്ട്. അത് അഭിമാനമുണ്ടാക്കുന്നതാണ്. തനിക്ക് പ്രിവലേജ് ഉണ്ടെന്നുളള പ്രതികരണങ്ങള്‍ ബാധിക്കാറില്ല. കാരണം പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകും. അവര്‍ക്ക് പരിഗണിക്കപ്പെടുന്നില്ലെന്നുളള ഒരു തോന്നല്‍ അവരെ കുറിച്ച് ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെയാണ് അവര്‍ അവരുടെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്. ഉളളവരെ ആക്രമിക്കുന്നതും ഇല്ലാത്തവരെ കൂട്ടമായി ചേര്‍ത്ത് പിടിക്കുന്നതുമൊക്കെ അതാണ്.

Advertisement