കേരളസര്‍വകലാശാലഇന്നത്തെ വാർത്തകൾ 7/5/22

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ എം.എ.ഇംസ്ലാമിക് ഹിസ്റ്ററി, എം.എസ്‌സി. കൗണ്‍സിലിംഗ് സൈക്കോളജി സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കരട് മാര്‍ക്ക്‌ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 16 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 നവംബറില്‍ വിജ്ഞാപനം ചെയ്ത സി.ബി.സി.എസ്. ബി.എസ്‌സി. നാലാം സെമസ്റ്റര്‍ മേഴ്‌സിചാന്‍സ് (2010 – 2012 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓണ്‍ലൈനായി മെയ് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 16, 17, 19, 20 തീയതികളില്‍ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ


കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 & 2013 സ്‌കീം) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (415), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (416) എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 10 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ മെയ് 10, 11 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്/വൈവ വോസി

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ (133) പ്രോജക്ട് ആന്റ് വൈവ വോസി പരീക്ഷ 2022 മെയ് 12, 13 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയ് 10 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി.), ഡിസംബര്‍ 2021 (2020 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ (2018 സ്‌കീം – റെഗുലര്‍ – 2018 അഡ്മിഷന്‍, 2014 സ്‌കീം – സപ്ലിമെന്ററി – 2014 – 2017 അഡ്മിഷന്‍, 2011 സ്‌കീം – മേഴ്‌സിചാന്‍സ് – 2011 അഡ്മിഷന്‍) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 12 വരെയും 150 രൂപ പിഴയോടെ മെയ് 17 വരെയും 400 രൂപ പിഴയോടെ മെയ് 19 വരെയും അപേക്ഷിക്കാം. 2014, 2018 സ്‌കീം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും 2011 സ്‌കീം മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ മേഴ്‌സിചാന്‍സിനുളള അധിക ഫീസ് ഒടുക്കി ഓഫ്‌ലൈനായുമായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



കേരളസര്‍വകലാശാല 2022 ജൂണ്‍ 1 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 16 വരെയും 150 രൂപ പിഴയോടെ മെയ് 19 വരെയും 400 രൂപ പിഴയോടെ മെയ് 21 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് 9 മുതല്‍

കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മേയ് 09 മുതല്‍ 30 വരെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതാണ്.



സ്‌കൂള്‍ കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, യോഗാസന എന്നീ ഇനങ്ങളും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുകളില്‍ പറഞ്ഞ കായികയിനങ്ങള്‍ക്ക് പുറമേ നീന്തല്‍ പരിശീലനവും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയുമാണ് പരിശീലനസമയം. അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും മെയ് 9 ന് രാവിലെ 6.30 ന് പി.എം.ജി.യിലുളള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: (ബിജുമോന്‍, കോച്ച് 8075978209, നിതിന്‍, കോച്ച് – 7994759331)

Advertisement